Latest News

''മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും'': ഗുരുതര ആരോപണവുമായി റീമയുടെ ആത്മഹത്യാക്കുറിപ്പ്

മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും: ഗുരുതര ആരോപണവുമായി റീമയുടെ ആത്മഹത്യാക്കുറിപ്പ്
X

കണ്ണൂര്‍: കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പില്‍ ഭര്‍ത്താവിനും കുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ലെന്നും അവരുടെ വാക്ക് കേട്ട് ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. എല്ലാ പീഡനങ്ങള്‍ക്കും ഭര്‍ത്താവ് കമല്‍ രാജ് കൂട്ടുനിന്നു. മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്. തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവര്‍ക്കൊപ്പമാണെന്നും ആത്മഹത്യാക്കുറിപ്പ് പറയുന്നു. ശനിയാഴ്ച അര്‍ധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയില്‍ ചാടിയത്. പിന്നീടു പോലിസെത്തി പരിശോധിച്ചപ്പോള്‍ ആത്മഹത്യക്കുറിപ്പും ഫോണും കണ്ടെത്തുകയായിരുന്നു. റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മകന്‍ കൃശിവ് രാജിനെയും എടുത്ത് ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it