- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തറിന്റെ ബഹിരാകാശ രംഗത്ത് നിര്‍ണായക നേട്ടം; ഖത്തര്‍ സര്‍വകലാശാല വികസിപ്പിച്ച ആദ്യ നാനോ സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചു

ദോഹ: ബഹിരാകാശ ശാസ്ത്ര-സാങ്കേതിക മേഖലയില്‍ പുതിയ ചുവടുവയ്പുമായി ഖത്തര്‍. ഖത്തര്‍ സര്‍വകലാശാല ആദ്യമായി വികസിപ്പിച്ച നാനോ സാറ്റ്‌ലൈറ്റ് വിജയകരമായി വിക്ഷേപിച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ഗവേഷകരും ചേര്‍ന്ന് വികസിപ്പിച്ച ക്യൂബ്‌സാറ്റ്1 എന്ന നാനോ സാറ്റലൈറ്റാണ് വിക്ഷേപിച്ചത്. രാജ്യത്തിന്റെ ബഹിരാകാശ ശാസ്ത്ര സാങ്കേതിക ശേഷി വര്‍ധിപ്പിക്കുന്നതിലേക്കുള്ള ഖത്തര്‍ സര്‍വകലാശാലയുടെ ഗവേഷണ-വിദ്യാഭ്യാസ ശ്രമങ്ങളില്‍ സുപ്രധാന നേട്ടമായാണ് ഈ വിക്ഷേപണം വിലയിരുത്തപ്പെടുന്നത്.
ഉപഗ്രഹങ്ങളുടെ രൂപകല്‍പ്പന, വികസനം, പ്രവര്‍ത്തനം എന്നീ ഘട്ടങ്ങളിലുടനീളം വിദ്യാര്‍ഥികള്‍, ഫാക്കല്‍ട്ടി അംഗങ്ങള്‍, ഗവേഷകര്‍ എന്നിവരെ സജീവമായി ഉള്‍പ്പെടുത്തി സര്‍വകലാശാലാ വിദ്യാഭ്യാസ പ്രക്രിയയെ ശക്തിപ്പെടുത്തുകയെന്നതാണ് ക്യൂബ്‌സാറ്റ്1 പദ്ധതിയുടെ പ്രധാന ലക്ഷ്യം. 36 ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളും എട്ട് അധ്യാപകരുമാണ് പദ്ധതിയുടെ രൂപകല്‍പ്പനയിലും വിക്ഷേപണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തത്.
ഒരു ഇമേജിങ് പേലോഡ് ക്യാമറ ഉപയോഗിച്ച് ഭൂനിരീക്ഷണം നടത്തുന്നതാണ് നാനോ സാറ്റ്‌ലൈറ്റിന്റെ പ്രാഥമിക ദൗത്യം. ഗവേഷണ മികവ്, ബഹിരാകാശ ശാസ്ത്ര പുരോഗതി തുടങ്ങിയ മേഖലകളില്‍ ഖത്തര്‍ സര്‍വകലാശാല കൈവരിച്ച പ്രധാന നേട്ടങ്ങളിലൊന്നായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. 2012 മുതല്‍ ആരംഭിച്ച വിദ്യാര്‍ഥി-വിദ്യാഭ്യാസ പദ്ധതികളുടെയും ഗവേഷണ അടിസ്ഥാന സൗകര്യങ്ങളുടെയും ദീര്‍ഘകാല ശ്രമങ്ങളുടെ ഫലമാണ് നാനോ സാറ്റ്‌ലൈറ്റ് വികസനം എന്നാണു ഖത്തര്‍ സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
2020 മുതല്‍ 2025 വരെ ഖത്തര്‍ റിസര്‍ച്ച്, ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന്റെ ധനസഹായവും പിന്തുണയും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ഉപഗ്രഹത്തിന്റെ നിര്‍മ്മാണം, പരിശോധന, വിക്ഷേപണം തുടങ്ങിയ ഘട്ടങ്ങള്‍ വേഗത്തിലായതായും, സുഹൈല്‍സാറ്റുമായി നടത്തിയ ഫണ്ടിങ് കരാര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്താന്‍ സഹായിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















