Latest News

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

250 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 170 ലധികം പേര് രക്തദാനം നിര്‍വഹിച്ചു

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
X

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക ചാപ്റ്റര്‍ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഇന്ത്യന്‍ അമ്പാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്യുന്നു




ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കര്‍ണാടക ചാപ്റ്റര്‍ ദോഹ ഹമദ് ബ്ലഡ് ഡോണേഴ്‌സ് സെന്ററില്‍ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പ്രവാസി സംഘടനകളും ആസാദി കാ അമൃത് മഹോത്സവം കാമ്പയിനിന്റെ ഭാഗമാകാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോവിഡ് 19 മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഇത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ ദൗത്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഡോ. അമിത് വര്‍മ (റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍) ഡോ. മുഹമ്മദ് ഷഫീഖ് റഹ്മത്തുള്ള (ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് തലവന്‍), ഡോ. ബ്രാന്‍ ഡാനിയേല്‍ ഒകുമു (ഫാമിലി കണ്‍സല്‍ട്ടന്റ് യുകെ, അല്‍ വജ്ബ ഹെല്‍ത്ത് സെന്റര്‍) എന്നിവര്‍ ബോധവത്കരണ ക്ലാസ് നടത്തി.



ഐസിസി പ്രഡിഡന്റ് പി എന്‍ ബാബുരാജ്, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, കെ എം ഡബ്ല്യൂ എ പ്രസിഡന്റ് അബ്ദുല്‍ മജീദ് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുസ്സലാം കുന്നുമ്മല്‍, ജനറല്‍ സെക്രട്ടറി സഈദ് കൊമ്മാച്ചി, സെക്രട്ടവരിമാരായ ഉസ്മാന്‍ മുഹമ്മദ്, ഉസാമ അഹമ്മദ്,കര്‍ണാടക സംസ്ഥാന പ്രസിഡന്റ് നസീര്‍ പാഷ, ജനറല്‍ സെക്രട്ടറി ഇംതിയാസ് എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് ഫഹദ് സ്വാഗതവും അതീഖ് മടിക്കേരി നന്ദിയും പറഞ്ഞു. 250 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 170 ലധികം പേര് രക്തദാനം നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it