Latest News

ബിജെപി നേതാവ് ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി

ബിജെപി നേതാവ് ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി
X

ന്യൂഡല്‍ഹി: ബിജെപി നേതാവായ അശോക് ഗജപതി രാജുവിനെ ഗോവ ഗവര്‍ണറായി നിയമിച്ചു. ബിജെപി നേതാവ് ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റിയാണ് തീരുമാനം. കാലാവധി പൂര്‍ത്തിയാക്കിയ ശ്രീധരന്‍ പിളളയ്ക്ക് മറ്റുനിയമനങ്ങളൊന്നും നല്‍കിയിട്ടില്ല. നേരത്തെ മിസോറാം ഗവര്‍ണറായിരുന്ന ശ്രീധരന്‍ പിള്ള 2021 ജൂലായിലാണ് ഗോവ ഗവര്‍ണറായത്.

മുന്‍ സിവില്‍ വ്യോമയാന മന്ത്രിയാണ് പശുപതി ഗജപതി രാജു. ചെന്നൈയിലാണ് ജനനം. 2014 മുതല്‍ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു. ഹരിയാനയിലും ലഡാക്കിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. അശ്വിന്‍ കുമാറാണ് പുതിയ ഹരിയാന ഗവര്‍ണര്‍. കവിന്ദര്‍ ഗുപ്തയെ ലഡാക്ക് ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it