Latest News

ലേബര്‍ കോഡിനെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ലേബര്‍ കോഡിനെതിരേ സംസ്ഥാനത്ത് വ്യാപക  പ്രതിഷേധം
X

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ വ്യാപക പ്രതിപ്രധം നടന്നു.കേന്ദ്രസർക്കാർ ലേബർ കോഡ് ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ ഇന്ന് ദേശ വ്യാപകമായി ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള പത്രപ്രവർത്തക യൂണിയനും , കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു . തൊഴിൽ സുരക്ഷിതത്വങ്ങൾ കവരാനും തൊഴിലാളികളുടെ സംഘടിത വിലപേശൽ ശേഷിയെ ദുർബലമാക്കാനുമാണ് ലേബർ കോഡുകൾ വഴി കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിഷേധകർ ചൂണ്ടിക്കാട്ടി കെയുഡബ്ലുജെ, കെ എൻ ഇ എഫ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടി സി.ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉത്ഘാടനം ചെയ്തു. കണ്ണൂരിലും പ്രകടനവും, പ്രതിഷേധ സംഗമവും നടന്നു.

Next Story

RELATED STORIES

Share it