Latest News

അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിടത്ത് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം

അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിടത്ത് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം
X

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിടത്ത് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. അമീബയുടെ പ്രധാന ഭക്ഷണം കോളിഫോം ബാക്ടീരിയ ആണെന്നതിനാല്‍ രോഗവ്യാപനത്തിന് കോളിഫോം ബാക്ടീരിയ കാരണമാവുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

കോളിഫോം ബാക്ടീരിയ അമീബയുടെ ഭക്ഷണമാകുന്നതിനാല്‍ തന്നെ ഇത്തരം പ്രദേശങ്ങളില്‍ അമീബ കൂടുതലായി വളരുന്നു. നിലവില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിടത്തെല്ലാം കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മലിനമായ ജലാശയങ്ങളില്‍ കുളിക്കരുതെന്നും കുളിക്കുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതെ സൂക്ഷിക്കണമെന്നുമുള്ള നിര്‍ദേശവും ആരോഗ്യവകുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it