Latest News

ക്ഷേത്രക്കുളത്തില്‍ പൂജാരി മരിച്ച നിലയില്‍

ക്ഷേത്രക്കുളത്തില്‍ പൂജാരി മരിച്ച നിലയില്‍
X

മലപ്പുറം: തുവ്വക്കാട് വാരണാക്കര മൂലേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പറവൂര്‍ സ്വദേശി മനപ്പറമ്പില്‍ ശരത്താണ് (33) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് ക്ഷേത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു താമസം. രാവിലെ ക്ഷേത്രം തുറക്കാതായതോടെ ക്ഷേത്രത്തിലെ മറ്റു ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് പൂജാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കല്‍പകഞ്ചേരി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it