Latest News

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി കമന്റ്; കന്യാസ്ത്രീക്കെതിരേ പോലിസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി കമന്റ്; കന്യാസ്ത്രീക്കെതിരേ പോലിസ് കേസെടുത്തു
X

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണി കമന്റിട്ട കന്യാസ്ത്രീക്കെതിരേ സൈബര്‍ പോലിസ് കേസെടുത്തു. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് കേസെടുത്തത്. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ ടീന ജോസെന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലിസ് കേസെടുത്തത്. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് കമന്റായാണ് ടീന വധഭീഷണി മുഴക്കിയത്.

കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കൊലവിളി പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു.

മുഖ്യമന്ത്രിയെ ബോംബിട്ടു കൊന്നുകളയണമെന്നായിരുന്നു ടീന ജോസിന്റെ വധഭീഷണി. വിവാദം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ തന്നെ സഭാ നേതൃത്വം ടീന ജോസിനെ തള്ളി പറഞ്ഞിരുന്നു. സഭാനേതൃത്വത്തിനെതിരേ പ്രവര്‍ത്തിക്കുന്നയാളാണെന്നും നേരത്തെ തന്നെ ഇവരെ പുറത്താക്കിയെന്നും സഭാനേതൃത്വം പറഞ്ഞു. ടീന ജോസിനെ തള്ളിക്കൊണ്ട് സിഎംസി സന്ന്യാസിനീ സമൂഹവും രംഗത്തെത്തിയിരുന്നു. ടീന നിലവില്‍ സിഎംസി സഭാംഗമല്ലെന്നും അധികാരികള്‍ അറിയിച്ചിരുന്നു. 2009 ഏപ്രില്‍ നാലുമുതല്‍ ടീനയുടെ അംഗത്വം നഷ്ടപ്പെട്ടതാണെന്നും വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it