Latest News

ഉച്ചഭാഷിണികള്‍ ഉപയോഗിച്ചെന്ന പേരില്‍ പള്ളികള്‍ക്കെതിരേ പതിനേഴോളം കേസുകള്‍ ഫയല്‍ ചെയ്ത് പോലിസ്

ഉച്ചഭാഷിണികള്‍ ഉപയോഗിച്ചെന്ന പേരില്‍ പള്ളികള്‍ക്കെതിരേ പതിനേഴോളം കേസുകള്‍ ഫയല്‍ ചെയ്ത് പോലിസ്
X

ലഖ്‌നോ: ഉച്ചഭാഷിണികള്‍ ഉപയോഗിച്ചെന്ന പേരില്‍ പള്ളികള്‍ക്കെതിരേ 17ഒാളം കേസുകള്‍ ഫയല്‍ ചെയ്ത് പോലിസ്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. സുപ്രിംകോടതിയുടേയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് ഉച്ചഭാഷിണി സ്ഥാപിച്ചത് എന്നാണ് പോലിസിന്റെ വാദം.

ഗോഥുലി പള്ളിയുടെ ഉടമയായ പള്ളി ഇമാം മുഹമ്മദ് ഷാജഹാനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ദുര്‍ഗേഷ് ഗൗറിന്റെ പരാതിയില്‍ ശോധന്‍പള്ളി ഇമാമായ മുഹമ്മദ് അലി അന്‍സാരിക്കെതിരേ കേസെടുത്തു. പള്ളിയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് നമസ്‌കാരം നടത്തി എന്നൊക്കെ പരാതിയില്‍ പറയുന്നു. കൂടാതെ നാഗ്ര, പക്രി, രേവതി തുടങ്ങിയ പോലിസ് സ്റ്റേഷന്‍ പരിധിക്കടുത്തെ നിരവധി പള്ളികള്‍ക്കെതിരേ പോലിസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

അതേസമയം, നിയമം ലംഘിച്ചെന്ന് പറഞ്ഞ് മുസ് ലിം ആരാധനാലയങ്ങളെ ലക്ഷ്യം വയ്ക്കുന്നത നടപടികളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു.

Next Story

RELATED STORIES

Share it