Latest News

പിഎഫില്‍ നിന്ന് മൂന്നു ലക്ഷമെടുക്കാന്‍ ഒരു ലക്ഷം കൈക്കൂലി; പ്രഥമാധ്യാപകന്‍ പിടിയില്‍

പിഎഫില്‍ നിന്ന് മൂന്നു ലക്ഷമെടുക്കാന്‍ ഒരു ലക്ഷം കൈക്കൂലി; പ്രഥമാധ്യാപകന്‍ പിടിയില്‍
X

വടകര: പിഎഫ് തുക ലഭിക്കാന്‍ അധ്യാപികയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു. വടകര പാക്കയില്‍ ജെബി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പുതിയാപ്പ് സ്വദേശി ഇ വി രവീന്ദ്രനെ(56) നെയാണ് കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി കെ കെ ബിജുവും സംഘവും പിടികൂടിയത്. പതിനായിരം രൂപയും 90,000 രൂപയുടെ ചെക്കും ഇയാളില്‍നിന്ന് കണ്ടെടുത്തു. ഫിനോഫ്തലിന്‍ പൊടി പുരട്ടി നല്‍കിയ നോട്ടുകള്‍ ഉള്‍പ്പെടെ ഇതിലുണ്ടായിരുന്നു.

സഹപ്രവര്‍ത്തകയായ അധ്യാപികയാണ് പരാതിക്കാരി. തന്റെ പിഎഫ് അക്കൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സായി ലഭിക്കുന്നതിന് മാര്‍ച്ച് 28നാണ് ഇവര്‍ അപേക്ഷ നല്‍കിയത്. അഡ്വാന്‍സ് തുക മാറിക്കിട്ടുന്നതിനുളള നടപടിക്രമങ്ങള്‍ വൈകിപ്പിച്ച രവീന്ദ്രന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒടുവില്‍ അധ്യാപിക കോഴിക്കോട് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it