Latest News

ഹൈക്കോടതിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ അറസ്റ്റില്‍

ഹൈക്കോടതിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ അറസ്റ്റില്‍
X

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ മാതാവിനെ ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു 12നാണു മകളുടെ കേസുമായി ബന്ധപ്പെട്ടു ജഡ്ജിമാരെ നേരില്‍ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി കവാടത്തിലെത്തിയത്. ബഹളമുണ്ടാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു പൊലിസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. വനിതാ പോലിസെത്തി സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോവുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. അതിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പക്ഷേ, എന്തിനാണ് ഇരയുടെ അമ്മ ജഡ്ജിമാരെ ചേംപറില്‍ കാണാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it