പാലക്കാട് കൊലപാതകങ്ങള്‍;കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതില്‍ അമിത് ഷാ കേരളത്തില്‍ എത്തിയശേഷം തീരുമാനം:സുരേഷ്‌ഗോപി
BY SNSH19 April 2022 7:58 AM GMT

X
SNSH19 April 2022 7:58 AM GMT
തൃശൂര്‍: പാലക്കാട്ടെ കൊലപാതകങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ പോലിസിന് വഴിയൊരുക്കണമെന്ന് സുരേഷ് ഗോപി എംപി. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതില്‍ അമിത് ഷാ കേരളത്തില്‍ എത്തിയശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തതൊന്ന് സംഭവിക്കാതിരിക്കാന്‍ വേണ്ടി കഠിനമായ ശ്രമം നടത്തുകയും, ജനങ്ങളുടെ ജീവനും സ്വത്തും, സംസ്‌കാരവും സംരക്ഷിക്കുന്നതിനായി സേനകളെ കൃത്യമായി ഉപയോഗിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. അവര്‍ക്ക് നിഷ്പക്ഷരായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കണമെന്നും എംപി പറഞ്ഞു.
അതേസമയം പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 29ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മതഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ബിജെപി കേരള ഘടകം അറിയിച്ചു. പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ലൗ ജിഹാദ് പോലെ പൊതുസമൂഹത്തിന് ഭീഷണിയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ബിജെപി അറിയിച്ചു.
Next Story
RELATED STORIES
'അടുത്ത അഞ്ചു വര്‍ഷം നിര്‍ണായകം; അഞ്ചു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്‍...
15 Aug 2022 3:04 AM GMTഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്‍ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT