Latest News

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വീടുകളില്‍ ഇഡി റെയ്ഡ്

മമ്മൂട്ടിയുടെ വീട് ഉള്‍പ്പെടെ 17 സ്ഥലങ്ങളിലാണ്പരിശോധന

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വീടുകളില്‍ ഇഡി റെയ്ഡ്
X

കൊച്ചി: ഭൂട്ടാനില്‍ നിന്നും കാര്‍ കടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥരെത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം.

ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. നിലവില്‍ കടവന്ത്രയിലെ വീട്ടിലാണ് ദുല്‍ഖറും താമസിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്.

Next Story

RELATED STORIES

Share it