Latest News

'ഓപ്പറേഷന്‍ ഹണി ഡ്യൂക്‌സ്'; നികുതി വെട്ടിപ്പില്‍ ജിഎസ്ടി വകുപ്പിന്റെ മിന്നല്‍ പരിശോധന

ഹോട്ടലുകളില്‍ കോടികളുടെ തട്ടിപ്പ് പുറത്തു വന്നു

ഓപ്പറേഷന്‍ ഹണി ഡ്യൂക്‌സ്; നികുതി വെട്ടിപ്പില്‍ ജിഎസ്ടി വകുപ്പിന്റെ മിന്നല്‍ പരിശോധന
X

കൊച്ചി: നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വ്യാപകമായ പരാതികള്‍ക്കു പിന്നാലെ സംസ്ഥാന ജിഎസ്ടി വകുപ്പ് ''ഓപ്പറേഷന്‍ ഹണി ഡ്യൂക്‌സ്'' എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ പുറത്തുവന്നു. ബുധനാഴ്ച വൈകീട്ട് ആറോടെ ആരംഭിച്ച പരിശോധനകള്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അവസാനിച്ചത്.

സംസ്ഥാനത്ത് 41 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഉപഭോക്താക്കളില്‍ നിന്ന് ബില്ലില്‍ കൂടുതലായി ജിഎസ്ടി ഈടാക്കുന്നതും, സോഫ്റ്റ് വയറിലൂടെ കൃത്രിമം നടത്തിയും പണം പോക്കറ്റിലാക്കുന്നതുമാണ് പ്രധാനമായും കണ്ടെത്തിയ തട്ടിപ്പുകള്‍.

വരുമാനം കുറച്ച് കാണിച്ചും കോടികള്‍ വിലമതിക്കുന്ന വെട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നേരത്തേ ജിഎസ്ടി ഇന്റലിജന്‍സ് നിരീക്ഷണത്തിലുണ്ടായിരുന്ന സ്ഥാപനങ്ങളെയാണ് ഓപ്പറേഷന്‍ ലക്ഷ്യമിട്ടത്. ഇത്തരത്തിലുള്ള പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കാനാണ് അധികാരികളുടെ തീരുമാനം.

Next Story

RELATED STORIES

Share it