Latest News

'ഓണ്‍ലൈന്‍ ഗെയിം'; വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, രണ്ടുപേര്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ഗെയിം; വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, രണ്ടുപേര്‍ അറസ്റ്റില്‍
X

ലഖ്‌നോ: ഓണ്‍ലൈന്‍ ഗെയിമില്‍ 1.4 ദശലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കൂടാതെ മൂന്നു പ്രതികളെ കൂടി പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

ലഖ്‌നോയിലെ യാഷ് എന്ന 14കാരനാണ് ഇക്കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മകന്റെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അജ്ഞാതനായ ഒരാള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചതായി യാഷിന്റെ പിതാവ് പറയുന്നു.

കുട്ടി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രതി അവനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് യാഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഫ്രീ ഫയര്‍ ഗെയിം വഴിയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നാണ് റിപോര്‍ട്ടുകള്‍.

ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നിന്നും വാരണാസിയില്‍ നിന്നുമായാണ് പോലിസ് രണ്ടുപ്രതികളെ അറസ്റ്റു ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it