Latest News

പെരുമ്പാവൂരില്‍ ലഹരിവേട്ട; പിടിയിലായത് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാള്‍

പെരുമ്പാവൂരില്‍ ലഹരിവേട്ട; പിടിയിലായത് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാള്‍
X

കൊച്ചി: പെരുമ്പാവൂരില്‍ 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാണ് പിടിയിലായവരില്‍ ഒരാള്‍. സോപ്പുപെട്ടി ബോക്‌സുകളിലായാണ് മയക്കുമരുന്ന് കടത്തിയത്.

അസം നൗഗാവ് സ്വദേശികളായ ഷുക്കൂര്‍ അലി (31), സബീര്‍ ഹുസൈന്‍ (32), സദ്ദാം ഹുസൈന്‍ (37), റമീസ് രാജ് (38) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനികളിലൊരാളാണ് പിടിയിലായ ഷുക്കൂര്‍ അലി. അസമില്‍നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ആലുവയില്‍ എത്തി, തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് പ്രതികളെ പിടികൂടിയത്. അസമില്‍നിന്ന് ബോക്‌സ് ഒന്നിന് 30,000 രൂപ നിരക്കില്‍ വാങ്ങുന്ന ഹെറോയിന്‍ ഇവിടെ എഴുപതിനായിരം രൂപ നിരക്കിലായിരുന്നു വില്‍പ്പന.

Next Story

RELATED STORIES

Share it