Latest News

ദേശീയപാത 66ന്റെ നിര്‍മാണത്തില്‍ ഗുരുതരവീഴ്ചയെന്ന് വിദഗ്ധസമിതി

ദേശീയപാത 66ന്റെ നിര്‍മാണത്തില്‍ ഗുരുതരവീഴ്ചയെന്ന് വിദഗ്ധസമിതി
X

തിരുവനന്തപുരം: ദേശീയപാത 66ന്റെ നിര്‍മാണത്തില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി റിപോര്‍ട്ട്.റോഡ് നിര്‍മാണത്തിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പലയിടത്തും നിര്‍മാണം നടന്നത്. കുന്നിടിച്ച് റോഡുണ്ടാക്കിയ സ്ഥലങ്ങളിലെ മണ്ണ് ഉറപ്പിച്ചില്ല. മണ്ണിന്റെ ബലം, ഭൂഗര്‍ഭ ജലനിരപ്പ് തുടങ്ങിയവ പോലും പരിശോധിക്കാതെയാണ് നിര്‍മാണം നടന്നത്. കൂരിയാട് പോലുള്ള പ്രദേശങ്ങളില്‍ മണ്ണിന്റെ ബലം പരിശോധിച്ച് തട്ടുതട്ടായി ബലപ്പെടുത്തണമായിരുന്നു. അതിന് പകരം ഒറ്റ തട്ടായി പണികള്‍ ചെയ്തു. കേരളത്തിന്റെ ഭൂഘടനയോ കാലാവസ്ഥയോ പരിഗണിക്കാതെയുള്ള നിര്‍മാണമാണ് നടന്നതെന്നും റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it