Latest News

ഡോ.മാധവ് ഗാഡ്ഗിലിന്റെ മരണം പരിസ്ഥിതി ശാസ്ത്ര മേഖലയ്ക്ക് തീരാനഷ്ടം: സി പി എ ലത്തീഫ്

ഡോ.മാധവ് ഗാഡ്ഗിലിന്റെ മരണം പരിസ്ഥിതി ശാസ്ത്ര മേഖലയ്ക്ക് തീരാനഷ്ടം: സി പി എ ലത്തീഫ്
X

തിരുവനന്തപുരം: ഡോ.മാധവ് ഗാഡ്ഗിലിന്റെ മരണം പരിസ്ഥിതി ശാസ്ത്ര മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. പശ്ചിമഘട്ടത്തിന്റെ കാവലാള്‍ എന്നാണ് ഡോക്ടര്‍ മാധവ ഗാഡ്ഗില്‍ വിശേഷിപ്പിക്കപ്പെടുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ലോകത്തോട് വിഭാവന ചെയ്ത ഒന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്.

ലോകത്തെ തന്നെ അപൂര്‍വ്വമായ ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ പശ്ചിമഘട്ടത്തെക്കുറിച്ച് അതിന്റെ സംരക്ഷണത്തെക്കുറിച്ച് അത് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കൃത്യമായി പഠന റിപോര്‍ട്ട് തയ്യാറാക്കിയ പ്രകൃതിസ്‌നേഹിയാണ് അദ്ദേഹം. പിന്നീടുണ്ടായ പ്രകൃതിദുരന്തങ്ങള്‍ പലതും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും പഠനവും ശരി വെക്കുന്ന തരത്തില്‍ ആയിരുന്നെന്നും സി പി എ ലത്തീഫ് പറഞ്ഞു.

Next Story

RELATED STORIES

Share it