Latest News

തിരുവനന്തപുരം മൃഗശാലയില്‍ സിംഹവാലന്‍ കുരങ്ങ് കൂടിന് പുറത്തേക്കു ചാടി

ടിക്കറ്റ് കൗണ്ടര്‍ താത്കാലികമായി അടച്ചു

തിരുവനന്തപുരം മൃഗശാലയില്‍ സിംഹവാലന്‍ കുരങ്ങ് കൂടിന് പുറത്തേക്കു ചാടി
X

തിരുവനന്തപുരം: തിരുവനന്തുരം മൃഗശാലയില്‍ സിംഹവാലന്‍ കുരങ്ങ് കൂടിന് പുറത്തേക്കു ചാടി. കോമ്പൗണ്ടിനുള്ളില്‍ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് കൗണ്ടര്‍ താത്കാലികമായി അടച്ചു. 37 വയസ് പ്രായമുള്ള പെണ്‍ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തില്‍ തന്നെയുണ്ടെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലന്‍ കുരങ്ങുകളെ പാര്‍പ്പിച്ചിരിക്കുന്നത്. ആറ് സിംഹവാലന്‍ കുരങ്ങുകളാണ് മൃഗശാലയില്‍ ആകെയുള്ളത്. മൂന്ന് ആണ്‍കുരങ്ങും മൂന്ന് പെണ്‍ കുരങ്ങുമാണുള്ളത്. കൂട്ടിലേക്ക് കയറിയില്ലെങ്കില്‍ ഇണയെ ഉപയോഗിച്ച് ആകര്‍ഷിച്ച് വിളിക്കാമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നേരത്തെ ഇവിടെനിന്ന് ഹനുമാന്‍ കുരങ്ങ് ചാടി പോയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കു ശേഷമാണ് കുരങ്ങിനെ പിടികൂടാനായത്.

Next Story

RELATED STORIES

Share it