Latest News

ശാസ്ത്ര-സാങ്കേതിക മേഖലയിൽ കാലിക്കറ്റ് എൻ ഐ ടി ക്ക് ദേശീയ പുരസകാരം

ശാസ്ത്ര-സാങ്കേതിക മേഖലയിൽ കാലിക്കറ്റ് എൻ ഐ ടി ക്ക് ദേശീയ പുരസകാരം
X

കോഴിക്കോട്:ശാസ്ത്ര-സാങ്കേതിക മേഖലകളിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ തുടർച്ചയായ രണ്ടാം വർഷവും രാജ്യത്തെ മികച്ച സ്ഥാപനത്തിനുള്ള പുരസ്കാരം കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്ക്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) ഏർപ്പെടുത്തിയ ‘എക്സലൻസ് ഓഫ് വുമൺ ഇൻ സ്റ്റെം (STEM) 2025’ അവാർഡാണ് എൻ.ഐ.ടി കാലിക്കറ്റ് കരസ്ഥമാക്കിയത്. ബുധനാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഡോ. ചിത്ര എ.വി, ഡോ. ഗീതിക സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 2024-ലും ഈ നേട്ടം എൻ.ഐ.ടിക്ക് തന്നെയായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ (STEM) പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവരെ നേതൃസ്ഥാനങ്ങളിലേക്ക് എത്തിക്കാനും എൻ.ഐ.ടി നടത്തുന്ന ഇടപെടലുകൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാണ്. കേരളത്തിലെ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം തുടർച്ചയായി രണ്ടാം വർഷവും ഈ അഭിമാന നേട്ടം കൈവരിക്കുന്നത് സംസ്ഥാനത്തിനും അഭിമാനകരമാണ്.

Next Story

RELATED STORIES

Share it