Latest News

എസ്ഐആർ ഹരജികൾ സുപ്രീംകോടതി ഇന്ന് കേൾക്കും

എസ്ഐആർ ഹരജികൾ സുപ്രീംകോടതി ഇന്ന് കേൾക്കും
X

ന്യൂഡൽഹി : തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം സുപ്രീംകോടതി ഇന്ന് കേൾക്കും. കേരളത്തിൽ എസ്ഐആർ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് സ്വികരിക്കൽ ആരംഭിച്ചിട്ടുണ്ട് ഫോമുകളുടെ ഡിജി ൈറ്റസേഷനും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിർത്തിവെക്കണമെന്ന് ആവശ്യവുമായ ഹരജി ഇന്ന് കേൾക്കുന്നത്. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ച ഹരജിയിൽ കക്ഷിചേരാൻ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മനും അപേക്ഷ നൽകിയിട്ടുണ്ട് .എസ്ഐആർ നടപടി എംഎൽഎ എന്ന നിലക്ക് തന്നെ നേരിട്ട് ബാധിക്കുന്നതാണെന്നും ആയതിനാൽ കക്ഷി ചേർക്കണമെന്ന് ചാണ്ടി ഉമ്മനും സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് ഹരജി നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it