Latest News

മഴ ശക്തം ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

മഴ ശക്തം ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം : തലാ വർഷം ശക്തി പ്രാപിച്ചതിന്നാൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട് .ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്ര ന്യൂനമർദ്ദനമായി മാറാൻ സാധ്യതയുണ്ട് വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യക്തമായ മഴക്ക് സാധ്യതയുണ്ട് കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട് കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കർണാടകയിൽ മൽസ്യബന്ധനത്തിന് തടസ്സമില്ലന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നലെ തിരുവനന്തപുരം , കൊല്ലം, മലപ്പുറം, കോഴിക്കോട് അടക്കമുള്ള ജില്ലകളിലെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.

Next Story

RELATED STORIES

Share it