Latest News

എസ് ഐ ആർ : തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം പാടില്ലെന്ന് രാഷ്ട്രീയപാർട്ടികൾ

എസ് ഐ ആർ :  തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം പാടില്ലെന്ന് രാഷ്ട്രീയപാർട്ടികൾ
X

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9ന് എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക്കുന്നത് നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച് രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രിയ കക്ഷികൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ദിവസം പ്രസിദ്ധീകരണം മാറ്റിയില്ലെങ്കിൽ എസ്ഐആറുമായി സഹകരിക്കില്ലെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഎം പ്രതിനിധി എം വി ജയരാജൻ പറഞ്ഞു. എസ്ഐആർ ഫോറം ഡിസംബർ നാലിനകം തിരിച്ചു വാങ്ങണമെന്ന വന്നത് ഡിസംബർ 30 വരെയെ

ങ്കിലും നീട്ടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. സർവീസ് സംഘടനകളെ ഉപയോഗിച്ച് എസ്ഐആർ അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി പ്രതിനിധി ജെ ആർ പത്മകുമാർ പറഞ്ഞു . 85% ശതമാനത്തോളം ഫോറം വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ടന്ന ഇകക്ഷൻ കമ്മീഷൻ വാദം തെറ്റാണന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറഞ്ഞു. സത്യൻ മൊകേരി സിപിഐ, ജോയ് എബ്രഹാം കേരള കോൺഗ്രസ് , സ്റ്റീഫൻ ജോർജ് കേരള കോൺഗ്രസ് എം , ജയകുമാർ ആർ എസ് പി, എം കെ റഹ്മാൻ കോൺഗ്രസ് ,തുടങ്ങിയ വർ യോഗത്തിൽ പങ്കെടുത്തു.

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാരും സിപിഎമ്മും സുപ്രീംകോടതിയിൽ ഹരജി നൽകാൻ തീരുമാനിച്ചിട്ടുണ്ട് . ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സർക്കാറും സിപിഎമ്മും രണ്ടായി തന്നെ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത് . ഒരു വിഭാഗം വോട്ടർമാരെ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് നടത്തുന്ന നടപടിയാണ് എസ്ഐആർ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.

Next Story

RELATED STORIES

Share it