Latest News

മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തിയ യുവാവിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തിയ യുവാവിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
X

ആഗ്ര : മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിലിംഗ് നടത്തിയ യുവാവിനെ പിതാവ് കൊലപെടുത്തി ഡ്രമ്മിലിട്ട് കത്തിച്ചു .18 മാസം മുമ്പ് നടന്ന കൊലപാതക കേസാണ് കൊലപാത ചുരുൾ അഴിയുന്നത്. യുവാവിനെ കാണാനില്ലെന്ന് കുടുംബത്തിൻറെ പരാതിയിൽ പോലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കെ അന്വേഷണത്തിനൊടുവിൽ 18 മാസത്തിനുശേഷം കൊലപാതകി ദേവി റാമിനെ പോലീസ് അറസ്റ്റ് ചെയ്തത് .ആഗ്ര ഗോളിയോർ റോഡിൽ മധുരപലഹാര കട നടത്തുകയായിരുന്നു ദേവിറാം. പ്രദേശവാസിയാണ് രാകേഷ് മകൾ കുളിക്കുന്ന ദൃശ്യം രഹസ്യമായി പകർത്തുകയും ഫോട്ടോ വെച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മകൾക്ക് പെൺകുട്ടിയെ നേരിട്ട് കാണാൻ എന്ന വ്യാജേനെ രാകേഷിനെ വിളിച്ചുവരുത്തി ദേവി റാമും, അനന്തരവൻ നൃത്യ കിഷോറും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഡ്രമ്മിലിട്ട് കത്തിക്കുകയായിരുന്നു.കൊലപാതകത്തിന് സഹായിച്ച ദേവി റാമിന്റെ അനന്തരവൻ നൃത്യ കിഷോറിനെ പോലീസ് തിരയുകയാണ്.

Next Story

RELATED STORIES

Share it