Latest News

മാനസിക പ്രശ്നം നേരിടുന്ന മകനുമൊത്ത് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

മാനസിക പ്രശ്നം നേരിടുന്ന മകനുമൊത്ത് കെട്ടിടത്തിന് മുകളിൽ നിന്ന്  ചാടി മരിച്ചു
X

ന്യൂഡൽഹി : മാനസിക പ്രശ്നം നേരിടുന്ന മകനുമൊത്ത് കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്ന് ചാടി യുവതി ജീവനെടുക്കി ഗ്രേറ്റർ നോയിഡയിലെ എയ്സ് സിറ്റിയിൽ ആണ് സംഭവം . സാക്ഷി ചൗള (37 ) മകൻ ദക്ഷിൺ (11 )എന്നിവരാണ് മരിച്ചത് . ചാർട്ട് അക്കൗണ്ടൻറ് ആയ ദർപ്പൻ ചൗളയാണ് മരണപ്പെട്ട സാക്ഷിയുടെ ഭർത്താവ് . വർഷങ്ങളായി മകൻ ദക്ഷിൺ മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സയിലായിരുന്നുവെന്നും,മകൻറെ അവസ്ഥയിൽ സാക്ഷി ചൗള അതീവ ദുഃഖിതയായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.സംഭവം നടക്കുന്ന സമയത്ത് ഭർത്താവ് ദർപ്പൻ വീട്ടിൽ മറ്റൊരു റൂമിൽ കിടക്കുകയായിരുന്നു .സാക്ഷി ചൗള എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു . ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നും എന്നോട് ക്ഷമിക്കണം എന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത് .

Next Story

RELATED STORIES

Share it