Latest News

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ്

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ്
X

വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നതായി സൂചനയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ്. ആണവപദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താല്‍ക്കാലിക നിലപാടുകള്‍ക്ക് വിരുദ്ധമാണിത്. ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളും സൈനിക നീക്കങ്ങളും നിരീക്ഷിച്ചാണ് യുഎസ് ഇന്റലിജന്‍സ് ഈ വിലയിരുത്തലില്‍ എത്തിയത്. വ്യോമാക്രമണം നടത്താനുള്ള ആയുധങ്ങളും ബോംബുകളും മിസൈലുകളും പ്രത്യേക സ്ഥാനത്തേക്ക് നീക്കുന്നതായും സൈനികാഭ്യാസം നടത്തിയെന്നുമാണ് യുഎസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം ആവാമെന്നും അവര്‍ വിലയിരുത്തുന്നുണ്ട്.

Next Story

RELATED STORIES

Share it