- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീറ്റ് ചോദ്യപേപ്പർ ചോർച്ച: പട്ന എയിംസിലെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പട്‌ന എംയിസിലെ മൂന്ന് ഡോക്ടര്‍മാര്‍ കസ്റ്റഡിയില്‍. സിബിഐയാണ് മൂന്ന് ഡോക്ടര്‍മാരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോക്ടര്‍മാരുടെ മുറികള്‍ സീല്‍ ചെയ്ത സിബിഐ അവരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച 40ലധികം ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നിര്‍ണായക നീക്കം.
ബിഹാറിലെ ഹസാരിബാഗിലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ട്രങ്കില്‍ നിന്ന് നീറ്റ്‌യുജി പേപ്പര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പങ്കജ് കുമാറിനെയും ഇയാളുടെ കൂട്ടാളി രാജു സിംഗിനെയും സിബിഐ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡോക്ടര്‍മാരെ കസ്റ്റഡിയിലെടുത്തത്. പങ്കജ് കുമാറിനെ പട്‌നയില്‍ നിന്നും രാജു സിംഗിനെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുമാണ് പിടികൂടിയത്.
അതേസമയം നീറ്റില്‍ പുനഃപരീക്ഷയുണ്ടോ എന്ന് ഇന്നറിയാം. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഹരജിയില്‍ എന്‍ടിഎ, കേന്ദ്രം എന്നിവര്‍ നല്‍കിയ സത്യവാങ്മൂലം കക്ഷികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തില്‍ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പ്രാദേശികമായി മാത്രമാണ് പ്രശ്‌നങ്ങള്‍ എന്നാണ് കേന്ദ്ര വാദം.
അതിനിടെ നീറ്റ് യുജി കൗണ്‍സിലിംഗിനായി നടപടി തുടങ്ങി. മെഡിക്കല്‍ സീറ്റുകള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. നീറ്റ് കൗണ്‍സിലിംഗ് ജൂലായ് മൂന്നാം വാരം തുടങ്ങുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള പ്രാരംഭ നടപടികള്‍ക്കാണ് മെഡിക്കല്‍ കൗണ്‍സിംഗ് കമ്മറ്റി തുടക്കമിട്ടത്. യുജി കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് കമ്മറ്റി വിശദാംശങ്ങള്‍ തേടിയത്. കമ്മറ്റി നല്‍കിയ നോട്ടീസ് അനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ച വരെ സീറ്റ് വിവരങ്ങള്‍ സൈറ്റില്‍ നല്‍കാം. ഇത്തവണ നാലാം റൗണ്ട് വരെ അലോട്ട്‌മെന്റ് നടത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.
RELATED STORIES
സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ...
13 Aug 2025 10:06 AM GMTതൃശൂരിലെ വോട്ട് തട്ടിപ്പ്: സര്ക്കാര് സമഗ്രാന്വേഷണം പ്രഖ്യാപിക്കണം-...
13 Aug 2025 9:27 AM GMTമഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്
13 Aug 2025 9:16 AM GMTഎച്ച്-5 പക്ഷിപ്പനി പടര്ന്നുപിടിക്കുന്നു; ജാഗ്രതാ നിര്ദേശം
13 Aug 2025 9:07 AM GMTവായനയ്ക്ക് ഗ്രേസ് മാര്ക്ക് നല്‍കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്
13 Aug 2025 8:29 AM GMTആള്ക്കൂട്ടക്കൊലപാതകം; 21 കാരനെ പട്ടാപ്പകല് തട്ടിക്കൊണ്ടുപോയി...
13 Aug 2025 8:23 AM GMT