Latest News

ജിദ്ദയില്‍ നവോദയ ബവാദി ഏരിയ കമ്മറ്റി സൗജന്യ ഹൃദ്രോഗ നിര്‍ണയ കാംപ് സംഘടിപ്പിക്കുന്നു

ജിദ്ദ ബവാദി അല്‍ മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്ററില്‍ 2022 മാര്‍ച്ച് 25ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 വരെയാണ് കാംപ്

ജിദ്ദയില്‍ നവോദയ ബവാദി ഏരിയ കമ്മറ്റി സൗജന്യ ഹൃദ്രോഗ നിര്‍ണയ കാംപ് സംഘടിപ്പിക്കുന്നു
X

ജിദ്ദ:നവോദയ ജിദ്ദ ബവാദി ഏരിയ കമ്മറ്റി അല്‍ മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് 'ഹൃദയതാളം ജീവതാളം'എന്ന പേരില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ കാംപ് സഘടിപ്പുക്കുന്നു.ജിദ്ദ ബവാദി അല്‍ മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്ററില്‍ 2022 മാര്‍ച്ച് 25ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 വരെയാണ് കാംപ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന ജിദ്ദ നവോദയ കഴിഞ്ഞ സമ്മേളനകാലത്തെ തീരുമാന പ്രകാരം ഓരോ ഏരിയകളിലും നടത്തുന്ന സാമൂഹിക കലാകായിക പ്രവര്‍ത്തങ്ങളുടെ തുടര്‍ച്ചയായാണ് ബാവാദി ഏരിയയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സൗജന്യ ഹൃദ്രോഗ നിര്‍ണയ കാംപ്.

ജിദ്ദയിലെ ആതുര സേവന രംഗത്ത് പ്രശസ്തരായ അല്‍ മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റര്‍ നവോദയയുമായി ചേര്‍ന്ന് നിരവധി തവണ ഇത്തരത്തിലുള്ള മെഡിക്കല്‍ കാംപുകള്‍ നടത്തിയിരുന്നു.പ്രവാസി സമൂഹത്തില്‍ ഈ അടുത്തായി കൂടിവരുന്ന യുവാക്കളിലെ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരത്തേ കണ്ടെത്തി മതിയായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ മെഡിക്കല്‍ കാംപ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഹൃദ്രോഗ നിര്‍ണയ കാംപില്‍ ബോഡി മാസ് ഇന്‍ഡക്‌സ്, ഷുഗര്‍, കൊളസ്‌ട്രോള്‍,ബി പി, ഇസിജി, ഒബിസിറ്റി എന്നീ ടെസ്റ്റുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും, ജീവിത ശൈലി രോഗങ്ങളെ ക്കുറിച്ചും ഹൃദ്രോഗം എങ്ങിനെ തടയാമെന്നതിനെക്കുറിച്ചും ബോധവത്കരണ ക്ലാസ്സും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

അയൂബ് മുസലിയാരകത് മാര്‍ക്കറ്റിംഗ് മാനേജര്‍ (അല്‍ മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റര്‍),ആസിഫ് അലി(ഓപറേഷന്‍സ് മാനേജര്‍),ഷിബു തിരുവനന്തപുരം(മുഖ്യ രക്ഷാധികാരി ജിദ്ദ നവോദയ),കെ വി മൊയ്തീന്‍ (ബവാദി ഏരിയ രക്ഷാധികാരി),റഫീക്ക് മമ്പാട് (ഏരിയ സെക്രട്ടറി, ജിദ്ദ നവോദയ ബവാദി ഏരിയ)എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it