Latest News

''എം വി ഗോവിന്ദന്‍ എന്നെ വന്ന് കണ്ടിരുന്നു; സൗഹൃദ സന്ദര്‍ശനം മാത്രം''- ജോത്സ്യന്‍ മാധവ പൊതുവാള്‍

എം വി ഗോവിന്ദന്‍ എന്നെ വന്ന് കണ്ടിരുന്നു; സൗഹൃദ സന്ദര്‍ശനം മാത്രം- ജോത്സ്യന്‍ മാധവ പൊതുവാള്‍
X

കണ്ണൂര്‍: സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ വീട്ടില്‍ വന്നു കണ്ടിരുന്നുവെന്ന് ജോത്സ്യന്‍ മാധവ പൊതുവാള്‍. എം വി ഗോവിന്ദനുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞാണ് അദ്ദേഹം വീട്ടില്‍ എത്തിയത്. എന്തിന്റെയെങ്കിലും മുഹൂര്‍ത്തമോ സമയമോ അദ്ദേഹം ചോദിച്ചില്ല. സ്‌നേഹബന്ധങ്ങളില്‍ ജ്യോതിഷത്തെ കൂട്ടിക്കലര്‍ത്തരുത്. ഗോവിന്ദന്‍ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാന്‍ കഴിയില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ തന്നെ വന്നു കാണാറുണ്ട്. അമിത് ഷായും അദാനിയും വന്ന് ജാതകം നോക്കി പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എം വി ഗോവിന്ദന്‍ ജ്യോല്‍സ്യനെ കണ്ടത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മാധവ പൊതുവാള്‍ നിലപാട് വ്യക്തമാക്കിയത്. സംശയമുള്ളവര്‍ക്ക് തന്നോടൊന്ന് ചോദിച്ചാല്‍ മതിയായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it