Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: കാസര്‍കോട് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മംഗല്‍പാടി പഞ്ചായത്തില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് എതിരില്ല

തദ്ദേശ തിരഞ്ഞെടുപ്പ്: കാസര്‍കോട് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
X

കാസര്‍കോട്: കണ്ണൂരിനു പിന്നാലെ കാസര്‍കോടും എതിരില്ലാതെ സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു. മംഗല്‍പ്പാടി പഞ്ചായത്തിലെ 24ാം വാര്‍ഡ് മണിമുണ്ടയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി സമീനയാണ് വിജയിച്ചത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് സമീന. മംഗല്‍പാടി പഞ്ചായത്തിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് എതിരില്ലാത്ത വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ട വാര്‍ഡാണിത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദാണ് അന്ന് വിജയിച്ചിരുന്നത്. മുഹമ്മദ് പിന്നീട് ലീഗില്‍ ചേര്‍ന്നു. ഇതോടെയാണ് പിന്നീട് സിപിഎമ്മിന് സ്ഥാനാര്‍ഥി ഇല്ലാതായത്.

കണ്ണൂര്‍ ജില്ലയില്‍ നാലിടത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും ആന്തൂര്‍ നഗരസഭയിലെ രണ്ടു വാര്‍ഡുകളിലുമാണ് എതിരില്ലാത്തത്. മലപ്പട്ടം പഞ്ചായത്തില്‍ അടുവാപ്പുറം നോര്‍ത്ത്, അടുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലാണ് എതിരില്ലാത്തത്. അടുവാപ്പുറം സൗത്തില്‍ സി കെ ശ്രേയയ്ക്കും നോര്‍ത്തില്‍ ഐ വി ഒതേനനുമാണ് എതിരില്ലാത്തത്. ആന്തൂര്‍ നഗരസഭയിലെ രണ്ട്, 19 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. രണ്ടാം വാര്‍ഡില്‍ കെ രജിതയ്ക്കും 19ാം വാര്‍ഡില്‍ കെ പ്രേമരാജനുമാണ് എതിരാളികള്‍ ഇല്ലാത്തത്.

Next Story

RELATED STORIES

Share it