Latest News

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; അസ്ഥികള്‍ കുഞ്ഞുങ്ങളുടേത് തന്നെ

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; അസ്ഥികള്‍ കുഞ്ഞുങ്ങളുടേത് തന്നെ
X

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പോലിസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കേസില്‍ പ്രതികളായ ഭവിന്റെയും അനീഷയുടെയും വീടിന്റെ പരിസരങ്ങളില്‍ നിന്നും കണ്ടെത്തിയ അസ്ഥികളാണ് ശാസ്ത്രീയ പരിശോധന നടത്തി സ്ഥിരീകരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷം പൊലീസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ജൂണ്‍ 28ന് നവജാത ശിശുക്കളുടെ അസ്ഥികളുമായി ഭവിന്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് കൊലപാതവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അനീഷ ആദ്യം പ്രസവിക്കുന്നത് 2021ലാണ്. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച യുവതി യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി ആദ്യം മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് അനീഷ മൊഴി മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it