Latest News

മകളെ കടന്നുപിടിച്ചയാളുടെ മൂക്കിടിച്ച് തകര്‍ത്ത് മാതാവ്; സംഭവത്തില്‍ മാതാവിനെതിരേയും കേസെടുത്ത് പോലിസ്‌

മകളെ കടന്നുപിടിച്ചയാളുടെ മൂക്കിടിച്ച് തകര്‍ത്ത് മാതാവ്; സംഭവത്തില്‍ മാതാവിനെതിരേയും കേസെടുത്ത് പോലിസ്‌
X

പത്തനംതിട്ട: മകളെ കടന്നുപിടിച്ച 59കാരന്റെ മൂക്കിടിച്ച് തകര്‍ത്ത മാതാവിനെതിരേ പോലിസ് കേസെടുത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച രാധാകൃഷ്ണന്‍ എന്നയാളെയാണ് മകളുടെയും തന്റെയും സ്വയരക്ഷയെ കരുതി മാതാവ് മര്‍ദിച്ചത്. വൈദ്യപരിശോധനയില്‍ ഇയാളുടെ മൂക്കിന്റെ പാലത്തിനുണ്ടായ പൊട്ടല്‍ അക്രമത്തിലുണ്ടായതാണെന്ന നിഗമനത്തിലാണ് ഐപിസി 325ാം വകുപ്പ് ചുമത്തി മാതാവിന്‍റയും പേരില്‍ കേസെടുത്തത്.

അടൂരില്‍ പ്ലസ് ടു വിന് പടിക്കുന്ന 17 വയസുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. ബസില്‍ വച്ച് പെണ്‍കുട്ടിയെ മോശമായി സ്പര്‍ശിച്ച രാധാകൃഷ്ണന്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തതായാണ് പരാതി. ഇയാള്‍ മദ്യലഹരിയിലായിരുന്നു. വിവരമറിഞ്ഞെത്തിയ കുട്ടിയുടെ മാതാവ് ഇയാളെ ചോദ്യം ചെയ്തു. ഇതോടെ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it