Latest News

മാനസിക പ്രശ്നം ബാധിച്ച മകന്റെ ഒപ്പം ഫ്ലാറ്റിൽ നിന്ന് ചാടി അമ്മയും മകനും മരിച്ചു

മാനസിക പ്രശ്നം ബാധിച്ച മകന്റെ ഒപ്പം ഫ്ലാറ്റിൽ നിന്ന് ചാടി അമ്മയും മകനും മരിച്ചു
X

ന്യൂഡൽഹി: മാനസിക പ്രശ്നങ്ങൾ ബാധിച്ച മകനൊപ്പം കെട്ടിടത്തിൽനിന്ന് ചാടി മാതാവ് ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിലെ ഏയ്‌സ് സിറ്റിയിലായിരുന്നു സംഭവം.
ശനിയാഴ്ചയാണ് സാക്ഷി ചൗള (37)യും മകൻ ദക്ഷ് (11)യും ഫ്‌ളാറ്റിന്റെ 13ആം നിലയിൽനിന്ന് ചാടിയത്. ചാർട്ടേഡ് അക്കൗണ്ടന്റായ ദർപൺ ചൗളയാണ് സാക്ഷിയുടെ ഭർത്താവ്.
വർഷങ്ങളായി ദക്ഷ് ചികിൽസയിലാണ്. മകന്റെ അവസ്ഥയിൽ സാക്ഷി തളർന്നിരുന്നതായാണ് വിവരം. സംഭവസമയത്ത് ഭർത്താവ് വീട്ടിലുണ്ടായിരുന്നു. മറ്റൊരു മുറിയിലായിരുന്ന അദ്ദേഹം കരച്ചിൽ കേട്ട് പുറത്ത് എത്തിയപ്പോൾ ഭാര്യയെയും മകനെയും നിലത്ത് വീണുകിടക്കുന്നത് കണ്ടതായി പോലിസിനോട് പറഞ്ഞു.
സാക്ഷി എഴുതിയ ആത്മഹത്യക്കുറിപ്പ് പോലിസ് കണ്ടെത്തി. “ഞങ്ങൾ ഈ ലോകത്തോട് വിടപറയുകയാണ്. ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കാനില്ല. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല” എന്നാണ് കുറിപ്പിലുള്ളത്.

Next Story

RELATED STORIES

Share it