Latest News

ഗസയില്‍ ആശുപത്രികള്‍ക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രായേല്‍ 410 തവണ ആക്രമണം അഴിച്ചുവിട്ടതായ ലോകാരോഗ്യ സംഘടന

ഗസയില്‍ ആശുപത്രികള്‍ക്കും  ആരോഗ്യ   സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രായേല്‍ 410 തവണ ആക്രമണം അഴിച്ചുവിട്ടതായ ലോകാരോഗ്യ സംഘടന
X

ജനീവ:ഗസയില്‍ ആശുപത്രികളും ആംബുലന്‍സുകളും അടക്കമുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ 410 തവണ ആക്രമണം അഴിച്ചുവിട്ടതായി ലോകാരോഗ്യ സംഘടന. ഒക്ടോബര്‍ ഏഴു മുതല്‍ നടത്തിയ ആക്രമണങ്ങളുടെ കണക്കാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ടത്. ''ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ 685 പേര്‍ കൊല്ലപ്പെട്ടു. 902 പേര്‍ക്ക് പരിക്കേറ്റു. 104 ആംബുലന്‍സുകള്‍ തകര്‍ത്തു' -ഡബ്ല്യുഎച്ച്ഒ എക്സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഗസസിറ്റിയിലാണ് 40 ശതമാനം ആക്രമണങ്ങളും അരങ്ങേറിയത്. 23 ശതമാനം വടക്കന്‍ ഗസ്സയിലും 28 ശതമാനം തെക്ക് ഖാന്‍ യൂനിസിലും ആക്രമിക്കപ്പെട്ടു. ''ആരോഗ്യ സംരക്ഷണകേന്ദ്രങ്ങള്‍ ഒരിക്കലും യുദ്ധത്തില്‍ ആക്രമിക്കപ്പെടരുത്. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും സാധാരണക്കാരെയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു' -ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it