Latest News

തൊഴില്‍ നിയമലംഘനം; പിടിയിലായത് 31,000ത്തിലധികം പ്രവാസികള്‍

തൊഴില്‍ നിയമലംഘനം; പിടിയിലായത് 31,000ത്തിലധികം പ്രവാസികള്‍
X

മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 31,000ത്തിലധികം പ്രവാസികളെ പിടികൂടി. ലേബര്‍ വെല്‍ഫെയര്‍ ടീമുകള്‍ നടത്തിയ 15,000 പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും പേര്‍ നിയമലംഘകരായി കണ്ടെത്തപ്പെട്ടത്. കഴിഞ്ഞ നവംബര്‍ അവസാനം വരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ എണ്ണം 74,000 എത്തിയതായി തൊഴില്‍ മന്ത്രി ഡോ. മഹദ് സെയ്ദ് ബഅവൈന്‍ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സ്വകാര്യ മേഖലയിലായി 50,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എണ്ണ, വാതകം, ലോജിസ്റ്റിക്‌സ്, ടൂറിസം മേഖലകളിലായിരിക്കും പ്രധാനമായും പുതിയ നിയമനങ്ങള്‍ നടക്കുക. അതേസമയം, തൊഴിലാളികളെ പിരിച്ചുവിട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സമിതി കഴിഞ്ഞ വര്‍ഷം 713 കേസുകളില്‍ ഇടപെട്ടതായും മന്ത്രി വ്യക്തമാക്കി. ഈ ഇടപെടലുകളിലൂടെ 2,146 തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കി നല്‍കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it