Latest News

കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചു, അന്വേഷണം

കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചു, അന്വേഷണം
X

കൊച്ചി: കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഇതര സംസ്ഥാനക്കാരിയായ കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. പരാതിയില്‍ ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ പോക്സോ കേസെടുത്തു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

അണുബാധയുണ്ടായതിന് പിന്നാലെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് ഡോക്ടര്‍മാരോടാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, കേസില്‍ ചില അവ്യക്തതകളുണ്ടെന്നാണ് പോലിസ് പറയുന്നത്. ഈ കേന്ദ്രത്തില്‍ പുരുഷ ജീവനക്കാരില്ലെന്നാണ് വിശദീകരണം. കുട്ടിയെ കൂടുതല്‍ കൗണ്‍സലിങ്ങിന് വിധേയമാക്കും.

Next Story

RELATED STORIES

Share it