Latest News

കൊച്ചിയിലെ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്ക് മെനഞ്ചൈറ്റിസ് ബാധയെന്ന് സംശയം; പ്രൈമറിതല പരീക്ഷ മാറ്റി

കൊച്ചിയിലെ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്ക് മെനഞ്ചൈറ്റിസ് ബാധയെന്ന് സംശയം; പ്രൈമറിതല പരീക്ഷ മാറ്റി
X

കളമശ്ശേരി: സ്വകാര്യ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്ക് സെറിബ്രല്‍ മെനഞ്ചൈറ്റിസ് ബാധയെന്ന് സംശയം. ഏഴുവയസ്സും എട്ടു വയസ്സുമുള്ള വിദ്യാര്‍ഥികളാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത തലവേദനയെയും ഛര്‍ദ്ദിയേയും തുടര്‍ന്നാണ് കുട്ടികള്‍ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരമാണെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍, സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ട് കുട്ടികളെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. രോഗബാധയെ തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it