Latest News

യുഎന്‍ പ്രതിനിധി ചമഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചയാള്‍ പിടിയില്‍; ബില്ല് മൂന്നുലക്ഷത്തില്‍ അധികം

യുഎന്‍ പ്രതിനിധി ചമഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചയാള്‍ പിടിയില്‍; ബില്ല് മൂന്നുലക്ഷത്തില്‍ അധികം
X

കൊച്ചി: ഐക്യരാഷ്ട്രസഭാ പ്രതിനിധിയെന്ന വ്യാജേനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മൂന്നു ലക്ഷം രൂപയുടെ ബില്ല് നല്‍കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച അഹമ്മദാബാദ് സ്വദേശി പര്‍വേസ് മാലിക്കിനെയാണ് ഇന്‍ഫോപാര്‍ക്ക് പോലിസ് പിടികൂടിയത്. ഇന്‍ഫോപാര്‍ക്കിന് സമീപത്തെ നോവാറ്റെല്‍ എന്ന ഹോട്ടലിലാണ് ജനുവരി 13ന് ഇയാള്‍ മുറിയെടുത്തത്. മുറി വാടകയും ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969 രൂപ ബില്ല് അടക്കാതെ വന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇയാളോട് ബില്ല് അടക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ഇന്‍ഫോപാര്‍ക്ക് പോലിസിനെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it