Latest News

ബസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം

ബസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം
X

കോഴിക്കോട്: കല്ലായിയില്‍ യുവാവ് ബസിനടിയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ബസ് െ്രെഡവറുടെ അവസരോചിതമായ ഇടപെടലില്‍ അപകടം ഒഴിവായി. ഇന്നുരാവിലെ 11 മണിയോടെ കല്ലായി റെയില്‍വേ സ്‌റ്റേഷന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. കൊളത്തറ മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എമറാള്‍ഡ് എന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് യുവാവ് ചാടിയത്. ബസിന്റെ െ്രെഡവര്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് വണ്ടി നിര്‍ത്തിയതുകൊണ്ട് യുവാവിന് പരിക്കൊന്നും പറ്റിയിട്ടില്ല. സ്‌റ്റോപ്പില്‍നിന്നും ബസ് എടുത്ത് ഉടനെ തന്നെയായിരുന്നു യുവാവ് വാഹനത്തിന്റെ പിന്‍വശത്തെ ടയറിന് മുന്നിലേക്ക് ചാടിയത്.

Next Story

RELATED STORIES

Share it