Latest News

കൃഷി ചെയ്യുകയായിരുന്ന ദലിത് കുടുംബത്തിന് നേരെ ആക്രമണം; വിത്തും തട്ടിയെടുത്തു

കൃഷി ചെയ്യുകയായിരുന്ന ദലിത് കുടുംബത്തിന് നേരെ ആക്രമണം; വിത്തും തട്ടിയെടുത്തു
X

ഭോപ്പാല്‍: പാടത്ത് കൃഷി ചെയ്യുകയായിരുന്ന ദലിത് കര്‍ഷക കുടുംബത്തെ ഉയര്‍ന്നജാതിക്കാര്‍ ആക്രമിച്ചു. വിത്തും തട്ടിയെടുത്തു. മധ്യപ്രദേശിലെ നരായണ്‍പുര ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം. അഹിര്‍വാര്‍ എന്ന ദലിത് വിഭാഗത്തിലെ സ്ത്രീകള്‍ അടക്കം നാലു പേരെയാണ് ഗുര്‍ജാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുടുംബം ആക്രമിച്ചത്. ദലിത് കുടുംബം കൃഷി ചെയ്യാന്‍ കൊണ്ടുവന്ന സോയാ ബീന്‍സ് വിത്തുകള്‍ അക്രമികള്‍ തട്ടിയെടുത്ത് സ്വന്തം പാടത്ത് കുഴിച്ചിട്ടു.

ഭൂമിയെ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ അല്‍പ്പകാലമായി തര്‍ക്കങ്ങള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും വിശ്വ എസ്പി രോഹിത് കാശ്‌വാനി പറഞ്ഞു. സംഭവം ഭൂമി തര്‍ക്കമല്ലെന്നും ജാതി പ്രശ്‌നമാണെന്നും കോണ്‍ഗ്രസ് ജില്ലാ നേതാവ് മോഹിത് രഘുവംശി പറഞ്ഞു.

Next Story

RELATED STORIES

Share it