Latest News

കൊടൈക്കനാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കൊടൈക്കനാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
X

ചെന്നൈ: കൊടൈക്കനാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായ നന്ദകുമാറിന്റെ മൃതദേഹമാണ് മൂന്നുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

കോയമ്പത്തൂരില്‍ നിന്നുള്ള 11 അംഗ സംഘം ദിവസങ്ങള്‍ക്ക് മുന്‍പ് കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. കൊടൈക്കനാല്‍-വില്‍പട്ടി റൂട്ടിലെ പ്രശസ്ത അഞ്ജുവീട് വെള്ളച്ചാട്ടം ഇവര്‍ സന്ദര്‍ശിച്ചു. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് വിദ്യാര്‍ഥിയെ കാണാതായത്.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഉദ്യോഗസ്ഥരും വനം ഉദ്യോഗസ്ഥരും ഗ്രാമീണരും മൂന്നുദിവസം വ്യാപക തിരച്ചില്‍ നടത്തി. മൂന്നുദിവസത്തിന് ശേഷം വെള്ളച്ചാട്ടത്തിന്റെ പാതയില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെയാണ് നന്ദകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it