Latest News

രക്തസാക്ഷി ഫണ്ട്; 'ചാനലുകള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കില്ല, കുഞ്ഞികൃഷ്ണന് പക മൂത്ത് അന്ധത ബാധിച്ചു'; കെ കെ രാഗേഷ്

രക്തസാക്ഷി ഫണ്ട്; ചാനലുകള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കില്ല, കുഞ്ഞികൃഷ്ണന് പക മൂത്ത് അന്ധത ബാധിച്ചു; കെ കെ രാഗേഷ്
X

കണ്ണൂര്‍: കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തില്‍ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. പുസ്തകപ്രകാശനത്തിന് ആര്‍എംപിക്കാര്‍ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു. ഇടത് വിരുദ്ധരെ ഉപയോഗിച്ചാണ് പരിപാടി നടത്തിയത്. ടി ഐ മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നതാണ് പുസ്തകം. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാഗേഷിന്റെ വിശദീകരണം. പുസ്തകത്തിന് കൊടുക്കാമായിരുന്ന പേര് പകയുടെ കണക്ക് പുസ്തകം എന്നായിരുന്നു. പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചുവെന്നും കെ ക രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏരിയ കമ്മിറ്റി വരവ് ചെലവ് കണക്ക് ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ്. കുഞ്ഞികൃഷ്ണന്‍ തരംതാണ പ്രസ്താവന നടത്തി. ചാനലുകള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കില്ല. എല്ലാ ബൂത്തുകളിലും അനുഭാവി യോഗങ്ങള്‍ നടത്തും. അവിടെ കണക്ക് അവതരിപ്പിക്കും. പാര്‍ട്ടി അനുഭാവി കുടുംബം ഉണ്ടാകും. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഉണ്ടാകും. ബഹുജനങ്ങളും പൊതുജനങ്ങളും രണ്ടും രണ്ടാണ്. ധന്‍രാജ് ഫണ്ട് സ്വീകരിച്ചിട്ടുള്ളത് പാര്‍ട്ടി സഖാക്കളില്‍ നിന്ന് മാത്രമാണ്. എം വി ഗോവിന്ദന്‍ മറിച്ചു പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it