Latest News

അതിജീവിതയെ വിവാഹം കഴിച്ചു; പോക്സോ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി കോടതി

അതിജീവിതയെ വിവാഹം കഴിച്ചു; പോക്സോ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി കോടതി
X

പത്തനംതിട്ട: 23കാരന്റെ പേരിലുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് ഹൈക്കോടതി റദ്ദാക്കിയത്.

പരാതിക്കാരിയുമായി സൗഹൃദത്തിലായി കഴിഞ്ഞ ജൂണില്‍ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തെറ്റായ കേസാണെന്നും പരാതിക്കാരിയെ താന്‍ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ പ്രായപൂര്‍ത്തിയായെന്നും കാട്ടിയാണ് കേസ് റദ്ദാക്കാനായി ഹരജി ഫയല്‍ ചെയ്തത്. ഇതിനെ പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയല്‍ ചെയ്തു.

Next Story

RELATED STORIES

Share it