Latest News

അറ്റകുറ്റപ്പണി; ഇന്ന് ട്രെയിനുകള്‍ വൈകും

അറ്റകുറ്റപ്പണി; ഇന്ന് ട്രെയിനുകള്‍ വൈകും
X

തിരുവനന്തപുരം: ആലപ്പുഴ, ഓച്ചിറ സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് തിരുവനന്തപുരത്തേക്കുള്ള ആറ് ട്രെയിന്‍ സര്‍വീസുകള്‍ ഒന്നരമുതല്‍ രണ്ടുമണിക്കൂര്‍ വരെ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. അമൃത, രാജ്യറാണി, മാവേലി, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, അന്ത്യോദയ, മലബാര്‍ തുടങ്ങി ട്രെയിനുകളാണ് വൈകുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുള്ള എക്‌സപ്രസ് രണ്ടരമണിക്കൂറും, ചെന്നൈ-ഗുരുവായൂര്‍ രണ്ടുമണിക്കൂറും, തിരുപ്പതി-കൊല്ലം അരമണിക്കൂറും, കൊല്ലം-ആലപ്പുഴ മെമു അരമണിക്കൂറും കൊല്ലം-എറണാകുളം പാസഞ്ചര്‍ പത്തുമിനിറ്റും എഗ്മൂര്‍-ഗുരുവായൂര്‍ രണ്ടുമണിക്കൂറും വൈകും. ഇന്ന് കേരളത്തിലെത്തുന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം കായംകുളത്തും എംജിആര്‍ ചെന്നൈ-തിരുവനന്തപുരം എസി സൂപ്പര്‍ഫാസ്റ്റ് എറണാകുളത്തും യാത്ര അവസാനിപ്പിക്കും. ഇതിന്റെ മടക്ക സര്‍വീസ് നാളെ എറണാകുളത്തുനിന്നായിരിക്കും.

Next Story

RELATED STORIES

Share it