- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹിളാ മോര്‍ച്ചക്കാര്‍ സമരത്തിന് കൊണ്ടുവന്ന കോഴി ചത്തു; അന്വേഷണം വേണമെന്ന് പരാതി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോഴികളുമായി നടത്തിയ മാര്‍ച്ചില്‍ കോഴി ചത്ത സംഭവത്തില്‍ പരാതി. കോഴിയോട് ക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് എസ്പിസിഎ അംഗം ഹരിദാസ് മച്ചിങ്ങല്‍ മൃഗസംരക്ഷണ മേധാവിക്കും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും എസ്പിക്കും പരാതി നല്‍കി.
കോഴിയോട് ക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിസിഎ അംഗം ഹരിദാസ് മച്ചിങ്ങലാണ് മൃഗസംരക്ഷണ മേധാവിക്കും എനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും എസ്പിക്കും പരാതി നല്‍കിയത്. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫിസ് ബോര്‍ഡില്‍ ഇന്നലെ കോഴിയെ കെട്ടിത്തൂക്കിയിരുന്നു. പ്രതിഷേധക്കാരുടെ കയ്യില്‍നിന്നും പോയ കോഴികളെ പ്രവര്‍ത്തകര്‍ തന്നെ പിടിച്ചുകൊണ്ടുപോയിരുന്നു. ഈ കോഴികള്‍ക്ക് എന്തു സംഭവിച്ചെന്ന് അന്വേഷണം വേണമെന്നും പരാതി പറയുന്നു.







