Latest News

മഹാരാജാസ് കോളജില്‍ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

ബാരിക്കേഡ് തകര്‍ത്ത് ഹോസ്റ്റലിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു

മഹാരാജാസ് കോളജില്‍ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം
X

കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ഡിസിസി ഓഫിസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എംജി റോഡ് എസ്ആര്‍വി സ്‌കൂളിന് മുന്നിലൂടെ ഹോസ്റ്റലിലേക്ക് നീങ്ങവേ വഴിയില്‍ പോലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലിസും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.സംഘര്‍ഷത്തില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകന് പരിക്കേറ്റു.

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച എസ്എഫ്‌ഐക്കാര്‍ ഹോസ്റ്റലിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.ബാരിക്കേഡ് തകര്‍ത്ത് ഹോസ്റ്റലിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മഹാരാജാസ് കോളജിലെ കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചത്.




Next Story

RELATED STORIES

Share it