Latest News

'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്'; അതിജീവിതക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്; അതിജീവിതക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ എല്‍ഡിഎഫ് നടത്തുന്ന സത്യാഗ്രഹ സമരവേദിയില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരവേദിയില്‍ 'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായി ആദ്യം പീഡന പരാതി നല്‍കിയ അതിജീവിത കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഈ വാചകങ്ങള്‍ കുറിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അതിജീവിത ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഇരുട്ടില്‍ ചെയ്ത പ്രവര്‍ത്തികള്‍ ദൈവം കണ്ടു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടു എന്ന് അവര്‍ കുറിച്ചു. ആ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അവര്‍ മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കി. കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് തന്റെ കുഞ്ഞുങ്ങളോട് ക്ഷമ ചോദിച്ച അതിജീവിത, 'Love you to moon and back' എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. അതിജീവിതയ്ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന സന്ദേശം നല്‍കാനാണ് മുഖ്യമന്ത്രി ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യാഗ്രഹ സമരം നടന്നത്. മന്ത്രിമാരും ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും സമരത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it