Latest News

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ സീറ്റുകളെല്ലാം നഷ്ടപ്പെടുത്തി എല്‍ഡിഎഫ്

മണ്ണാര്‍ക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒരു വോട്ടു മാത്രം

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ സീറ്റുകളെല്ലാം നഷ്ടപ്പെടുത്തി എല്‍ഡിഎഫ്
X

പാലക്കാട്: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഇത്തവണ സീറ്റൊന്നും നേടാനായില്ല. കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു എല്‍ഡിഎഫ്. 14 വാര്‍ഡുകളില്‍ എട്ടു സീറ്റുകള്‍ എന്‍ഡിഎ നേടി. യുഡിഎഫ് ആറ് സീറ്റുകളും നേടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളാണ് പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. അന്ന് ആറു വാര്‍ഡുകള്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നു. എന്‍ഡിഎക്ക് നാലും യുഡിഎഫിന് രണ്ടും മറ്റുള്ളവര്‍ക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.

മണ്ണാര്‍ക്കാട് നഗരസഭയിലെ കുന്തിപ്പുഴ വാര്‍ഡിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെറും ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ കെ സി അബ്ദുറഹ്‌മാന്‍ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡില്‍ വിജയിച്ചത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിദിഖിന് 179 വോട്ട് ലഭിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി ഫൈസല്‍ കുന്തിപ്പുഴ 65 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ പോലും നേടാനാകാതെ ഒരു വോട്ടിലേക്ക് ചുരുങ്ങിയതിന്റെ ആഘാതത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

അട്ടപ്പാടി മേഖലയിലെ മൂന്നു പഞ്ചായത്തുകളും എല്‍ഡിഎഫിന് കൈയ്യില്‍ നിന്ന് നഷ്ടമായി. പുതൂര്‍ പഞ്ചായത്തില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ അഗളി, ഷോളയൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫ് നേടി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഇത്തവണ എല്‍ഡിഎഫിന് നഷ്ടമായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫാണ് വിജയിച്ചത്. അതേസമയം വാണിയംകുളം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും നേടാനായില്ല. 14 സീറ്റില്‍ എല്‍ഡിഎഫും ആറു സീറ്റില്‍ ബിജെപിയുമാണ് ഇവിടെ ജയിച്ചത്. 2020ലെ വിജയം അതേപടി ആവര്‍ത്തിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it