Latest News

കെഎസ്ഇബി ജീവനക്കാരന്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍

കെഎസ്ഇബി ജീവനക്കാരന്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍
X

പാലക്കാട്: കെഎസ്ഇബി മുതുതല സെക്ഷന്‍ ഓഫിസിലെ ലൈന്‍മാന്‍ വാടക കെട്ടിടത്തിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടില്‍ ശ്രീനിവാസന്‍(40)നെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുതുതല സെന്ററില്‍ ഇയാള്‍ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടത്. രാവിലെ ഇയാളെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവര്‍ത്തകര്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു. പട്ടാമ്പി പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മുതുതല കെഎസ്ഇബിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ:സനിത. മകള്‍:അനേക.

Next Story

RELATED STORIES

Share it