Latest News

കോതി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്: പദ്ധതി നിര്‍ത്തിയിട്ടും പ്രദേശവാസികള്‍ക്കെതിരായ കേസും പീഡനവും തുടരുന്നു: മുഹമ്മദ് ഷിജി

കോതി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്: പദ്ധതി നിര്‍ത്തിയിട്ടും പ്രദേശവാസികള്‍ക്കെതിരായ കേസും പീഡനവും തുടരുന്നു: മുഹമ്മദ് ഷിജി
X

കോഴിക്കോട്: കോതി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതി ജനകീയ പ്രതിഷേധം കൊണ്ട് സര്‍ക്കാര്‍ നിര്‍ത്തി വെച്ചെങ്കിലും സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസിലെ നടപടികള്‍ കോടതിയില്‍ തുടരുകയാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി വി മുഹമ്മദ് ഷിജി ചൂണ്ടിക്കാട്ടി. അനന്തമായി നീളുന്ന നിയമ നടപടികള്‍ മൂലം സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ നാട്ടുകാര്‍ പ്രയാസപ്പെടുകയാണ്. ഇത് ഭരണ വര്‍ഗത്തിന്റെ ജനകീയ സമരത്തോടുള്ള പകപോക്കല്‍ ആണ്. ഈ അനീതി അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അവകാശ സമരങ്ങളോടുള്ള ഇടത് സര്‍ക്കാര്‍ നയം വഞ്ചനാപരമാണ്. കേസ് പിന്‍വലിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനോട് മുഖം തിരിക്കുകയും പ്രായമയവരെയും കുട്ടികളെയും വരെ പോലിസിനെ ഉപയോഗിച്ച് മര്‍ദ്ദന മുറയിലൂടെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിലപാട് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെ ജനകീയമായും നിയമപരമായും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it